കേരളം

ട്രാന്‍സ്ഗ്രിഡ് പദ്ധതി കേരളം കണ്ട ഏറ്റവും വലിയ ശാസ്ത്രീയ അഴിമതി, ടെന്‍ഡറുകള്‍ റദ്ദാക്കണമെന്ന് വി ഡി സതീശന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ഇബി നടപ്പിലാക്കുന്ന ട്രാന്‍സ്ഗ്രിഡ് പദ്ധതിയാണ് കേരളം കണ്ട ഏറ്റവും വലിയ ശാസ്ത്രീയ അഴിമതിയെന്ന് വി ഡി സതീശന്‍ എംഎല്‍എ. കിഫ്ബിയുടെ സഹായത്തോടെ കെഎസ്ഇബി നടപ്പിലാക്കുന്ന പദ്ധതിക്കായി സര്‍ക്കാര്‍ വ്യവസ്ഥകള്‍ ലംഘിച്ചു നല്‍കിയ ടെന്‍ഡറുകള്‍ റദ്ദാക്കണം എന്ന് സതീഷന്‍ ആവശ്യപ്പെട്ടു. 

ടെന്‍ഡര്‍ നടപടികളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിച്ചിട്ടുള്ള നടപടി ക്രമങ്ങള്‍ പാലിക്കണം എന്നാണ് ട്രാന്‍സ്ഗ്രിഡ് പദ്ധതിക്കായി ഉണ്ടാക്കിയ ത്രികക്ഷി കരാറിലെ മൂന്നാം വകുപ്പില്‍ പറയുന്നത്. കെഎസ്ഇബി പ്രത്യേക കമ്പനി ആയതിനാല്‍ ഈ വ്യവസ്ഥകള്‍ ബാധകമല്ലെന്ന വിചിത്ര വാദമാണ് കെഎസ്ഇബി സ്വീകരിച്ചതെന്ന് സതീഷന്‍ ആരോപിക്കുന്നു. 

കിഫ്ബിയില്‍ ഒഡിറ്റാവാം എന്ന് പരസ്യമായി പറയുകയും, മറുവശത്ത് ധനകാര്യ വകുപ്പിനെ കൊണ്ട് ഓഡിറ്റ് സാധ്യമല്ലെന്ന് സിഎജിക്ക് കത്തെഴുതുകയും ചെയ്യുന്ന കബളിപ്പിക്കലാണ് ധനകാര്യ മന്ത്രി നടത്തുന്നതെന്ന് സതീശന്‍ കുറ്റപ്പെടുത്തി. നിയമസഭ പാസാക്കിയ കിഫ്ബി നിയമത്തില്‍ സിഎജി ഓഡിറ്റ് ഇല്ലെന്ന ധനമന്ത്രിയുടെ വാദം നിലനില്‍ക്കുന്നതല്ല. 

സിഎജിയുടെ ഭരണഘടനാപരമായ അധികാരത്തേയും, പാര്‍ലമെന്റ് പാസാക്കിയ സിഎജി ഡിപിസി നിയമത്തേയും മറികടന്നു നിയമനിര്‍മാണം നടത്താനുള്ള അധികാരം കേരള നിയമസഭയ്ക്കില്ലെന്നും സതീശന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി