കേരളം

എറണാകുളത്ത് ഒരു പത്രിക പോലുമില്ലാതെ മൂന്നുദിനം ; എല്‍ഡിഎഫിന്റെ മനു റോയി 30 ന് പത്രിക നല്‍കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന്റെ മൂന്നാംദിനമായ ബുധനാഴ്ചയും ഒരു പത്രിക പോലും സമര്‍പ്പിക്കപ്പെട്ടില്ല. ഈ മാസം 30 ആണ് സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 

നാലാം ശനിയാഴ്ചയായതിനാല്‍ 28 നും ഞായറാഴ്ചയായതിനാല്‍ 29 നും നാമനിര്‍ദേശ പത്രിക സ്വീകരിക്കില്ല. വരണാധികാരിയായ റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ എസ് ഷാജഹാന്റെ കളക്ടറേറ്റിലെ ഓഫീസിലോ, ഉപവരണാധികാരിയായ സിറ്റി റേഷനിങ് ഓഫീസര്‍ കെ പി അശോകന്റെ എറണാകുളം നോര്‍ത്തിലെ ഓഫീസിലോ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 

അതേസമയം എറണാകുളത്ത് ഇടതുസ്ഥാനാര്‍ത്ഥിയായി അഡ്വ. മനു റോയി മല്‍സരിക്കുമെന്ന് ഉറപ്പായി. മനുവിന്റെ പേര് ജില്ലാ നേതൃത്വം അംഗീകരിച്ചു. ഇനി സംസ്ഥാന നേതൃത്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഉണ്ടാകേണ്ടത്. വെള്ളിയാഴ്ച സ്ഥാനാര്‍ത്ഥിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഈ മാസം 30 ന് മനുറോയി പത്രിക നല്‍കുമെന്നുമാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്