കേരളം

ആദ്യ ലീഡ് മാണി സി കാപ്പന്; 156 വോട്ടിന് മുന്നില്‍

സമകാലിക മലയാളം ഡെസ്ക്

പാലാ: പാലാ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ ഫലസൂചനകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ മുന്നില്‍. 156 വോട്ടിന്റെ ലീഡാണ് കാപ്പനുള്ളത്.

രാമപുരത്തെ മൂന്നു ബൂത്തുകളിലെ വോട്ടിങ് ഫല സൂചനയാണ് പുറത്തുവന്നത്. പോസ്റ്റല്‍ വോട്ടുകളില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തി. ആറ് വോട്ടുകള്‍ വീതമാണ് എല്‍ഡിഎഫും യുഡിഎഫും നേടിയത്. പതിനഞ്ച് തപാല്‍ വോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നെണ്ണം അസാധുവായി.

എട്ടുമണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണല്‍. 176 ബൂത്തുകളിലെ 1,27,939 വോട്ടുകള്‍ 14 റൗണ്ടില്‍ എണ്ണും. വാശിയേറിയ പോരാട്ടം നടന്ന പാലായില്‍ യുഡിഎഫ് , എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ തമ്മിലാണ് പ്രധാന മത്സരം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് എക്‌സിറ്റ് പോളില്‍ പറയുന്നത്. എന്നാല്‍ എല്‍ഡിഫും ബിജെപിയും വിജയപ്രതീക്ഷയിലാണ്.

ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവില്‍ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വോട്ടെടുപ്പ്. 71.41 ശതമാനം പോളിംഗാണ് പാലായില്‍ രേഖപ്പെടുത്തിയത്. തികഞ്ഞ വിജയപ്രതീക്ഷയിലാണ് എല്ലാ മുന്നണികളും. പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് ഇടതുസ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ രാവിലെ അവകാശപ്പെട്ടത്. എന്നാല്‍ മികച്ച ഭൂരിപക്ഷത്തോടെ പാലായിലെ ജനം തന്നെ മാണിസാറിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കുമെന്ന് ഉറപ്പുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമും അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്