കേരളം

ചുവന്ന് തുടുത്ത് കേരള സര്‍വകലാശാല; എസ്എഫ്‌ഐ സമ്പൂര്‍ണാധിപത്യം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള സര്‍വകലാശാലാ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്വല വിജയം. ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 34 കോളേജില്‍ 31ലും എസ്എഫ്‌ഐ സമ്പൂര്‍ണാധിപത്യം പുലര്‍ത്തി.

യൂണിവേഴ്‌സിറ്റി കോളേജില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐക്കാണ് വിജയം. സംസ്‌കൃത കോളേജ്, പാറശാല ഐഎച്ച്ആര്‍ഡി കോളേജ്, ഗവ. കാര്യവട്ടം കോളേജ്, ചെമ്പഴന്തി എസ്എന്‍ കോളേജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ഫൈന്‍ ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളിലെ യൂണിയനുകള്‍ എസ്എഫ്‌ഐ എതിരില്ലാതെ ജയിച്ചിരുന്നു.

മൂന്ന് കോളേജ് യൂണിയനുകളില്‍ കെഎസ് യു വിജയിച്ചു. ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജ്, എം ജി കോളേജ് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നില്ല. നെയ്യാറ്റിന്‍കര ഇടിഞ്ഞി കോളേജ്, നെടുമങ്ങാട് മുസ്ലീം അസോസിയേഷന്‍ കോളേജ് എന്നിവിടങ്ങളില്‍ നോമിനേഷന്‍ സമര്‍പ്പണ വേളയില്‍ തര്‍ക്കമുണ്ടായി.ഇതേത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് തടഞ്ഞുവച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്