കേരളം

വിമാനം 24 മണിക്കൂര്‍ വൈകി; നെടുമ്പാശേരി വിമാനത്താവളത്തില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. വിമാനം 24 മണിക്കൂര്‍ വൈകിയതോടെയാണ് യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജിദ്ദയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരാണ് പ്രതിഷേധിക്കുന്നത്. എഐ 963 കൊച്ചി-ജിദ്ദ വിമാനമാണ് ഇന്നലെ റദ്ദാക്കിയത്. 

ഇന്നലെ വൈകുന്നേരം 5.40ന് പുറപ്പെടേണ്ട വിമാനമാണ് ഇതുവരെയും യാത്ര തുടരാത്ത അവസ്ഥയിലായത്. യന്ത്രത്തകരാറിനെത്തുടര്‍ന്ന് ഇന്നലെ സര്‍വീസ് റദ്ദാക്കിയതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചിരുന്നു. ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കിയ ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം എയര്‍ ഇന്ത്യ അറിയിച്ചത്. 

എന്നാല്‍ ഇതുവരെയും ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി യാത്രക്കാരെ അയയ്ക്കാത്തതാണ് പ്രതിഷേധത്തിന്റെ കാരണം. രണ്ട് മണിക്കൂറിനകം വിമാനം പുറപ്പെടും എന്നാണ് വിമാനത്താവള അധികൃതരുടെ വിശദീകരണം. 

ഇന്നലെ വൈകിട്ട് 5.30ന് കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്ക് പറന്നുയര്‍ന്ന വിമാനം അരമണിക്കൂര്‍ മാത്രം പറന്ന് തിരിച്ചിറക്കുകയായിരുന്നു. വിമാനത്തില്‍ പോകേണ്ടിയിരുന്ന 217 യാത്രക്കാരെ ഇന്നലെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ