കേരളം

തൊപ്പി അഴിച്ചാല്‍ നീയും ഞാനും ഒരുപോലെ; കാല് തല്ലിയൊടിക്കും; ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴയിട്ട പൊലീസുകാരന് ഡിവൈഎഫ്‌ഐ നേതാവിന്റെ ഭീഷണി; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ : ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴയിട്ടതിനെ തുടര്‍ന്ന് പൊലീസുകാരനെ ഡിവൈഎഫ്‌ഐ നേതാവ് ഭീഷണിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.വയനാട് കല്‍പ്പറ്റ ടൗണില്‍ ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചുവന്ന ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ഷംസുദ്ദീനെ വാഹന പരിശോധനയ്ക്കിടെ പോലീസ് പിടികൂടിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.

ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ പുതിയ നിയമ പ്രകാരം 1000 രൂപ പോലീസ് പിഴയിട്ടു. എന്നാല്‍ പിഴയടക്കാന്‍ ഷംസുദീന്‍ തയ്യാറാകാതെ വന്നതോടെ കോടതിയില്‍ പിഴ അടക്കാന്‍ പോലീസ് നിര്‍ദ്ദേശിച്ചെങ്കിലും അതിനും തയ്യാറായില്ല. ആയിരം രൂപ പിഴയടക്കാന്‍ നിയമമില്ലെന്നാണ് ഷംസുദ്ദീന്റെ വാദം.

അതിനിടെയാണ് പൊലിസുകാരനുമായി ഷംസുദ്ദീന്റെ തര്‍ക്കം. ഹെല്‍മെറ്റ് ധരിക്കാത്തത് ക്രിമിനല്‍ കുറ്റമല്ല. ആളുകളോട് മാന്യമായി പെരുമാറന്‍ പഠിക്കണമെന്നും നിന്നെ പോലുള്ള പൊലീസുകാരാണ് സര്‍ക്കാരിനെ മാനം കെടുത്തതെന്നും നേതാവ് പറയുന്നു. യൂണിഫോം അഴിച്ചുവെച്ചാല്‍ ഞാനും നീയും ഒരുപോലെയാണ്. യൂണിഫോം അഴിച്ചവെച്ച് നിരത്തിലേക്കിറങ്ങിയാല്‍ നിന്റെ കാല് തല്ലിയൊടിക്കുമെന്നും നേതാവ് ഭീഷണിപ്പെടുത്തുന്നു. എന്നാല്‍ ഇറങ്ങിവന്നാല്‍ താന്‍ ഒരു ചുക്കുംചെയ്യില്ലെന്നും ഇതൊക്കെ കഴിഞ്ഞാണ് ഈ തൊപ്പിയിട്ടതെന്നും പൊലീസുകാരനും പറയുന്നു. 

സംഭവത്തില്‍ പോലീസുകാരന്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ പോലീസ് ഷംസുദീനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ