കേരളം

വാദം കേള്‍ക്കാന്‍ പോലും തയ്യാറായില്ല; ഫ്‌ലാറ്റുടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി; മൂന്നംഗ സമിതി റിപ്പോര്‍ട്ട് റദ്ദാക്കില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മരട് ഫ്‌ലാറ്റ് കേസില്‍ മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഉടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജിക്കാരുടെ വാദം കേള്‍ക്കാന്‍ പോലും തയ്യാറാകാതെയാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബഞ്ച് ഹര്‍ജി തള്ളിയത്. കായലോരം ഫ്‌ലാറ്റ് ഉടമകളാണ് ഹര്‍ജി നല്‍കിയത്.

നിയമ ലംഘനം പരിശോധിക്കാന്‍ സുപ്രീം കോടതി നിയമിച്ച മൂന്നംഗ സമിതി ഫ്‌ലാറ്റ് ഉടമകളുടെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം. കൂടാതെ മൂന്നംഗ സമിതി സുപ്രീം കോടതിയെ കബളിപ്പിച്ചുവെന്നും, മൂന്നംഗ സമിതി ഒരു പ്രത്യേക വിദഗ്ധ സമിതിയെ രൂപീകരിച്ചത് കോടതിയുടെ അനുമതിയില്ലാതെയാണെന്നും ഹര്‍ജിയില്‍ ഫ്‌ലാറ്റ് ഉടമകള്‍ ചുണ്ടിക്കാട്ടിയിരുന്നു. 

മൂന്നാം തിയതി വരെയാണ് ഫ്‌ലാറ്റുകളില്‍ നിന്ന് ഒഴിയാനായി ഉടമകള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം. അടിയന്തര നഷ്ടപരിഹാരമായ 25 ലക്ഷം രൂപ ഉടനെയും ബാക്കി തുകയും എത്രയും പെട്ടെന്ന് നല്‍കാമെന്ന ഉറപ്പ് കിട്ടിയെന്നതിന്റെ അടിസ്ഥാനത്തിലാണ് ഫ്‌ലാറ്റ് ഉടമകള്‍ ഒഴിയുന്നത്. നാലാം തീയതി രാവിലെ വരെ വൈദ്യുതി, ജല വിതരണം തുടങ്ങിയവ ഫ്‌ലാറ്റ് ഉടമകള്‍ക്ക് ലഭ്യമാക്കും. 

മരടിലെ താമസക്കാര്‍ക്കായി 521 ഫ്‌ലാറ്റുകള്‍ ജില്ലാ ഭരണകൂടം കണ്ടെത്തിയിരുന്നു. എന്നാല്‍ മാറിത്താമസിക്കാനായി നല്‍കിയ ഫ്‌ലാറ്റുകളില്‍ ഒഴിവില്ലെന്നാണ് ഫ്‌ലാറ്റ് ഉടമകളുടെ ആരോപണം. ഒഴിപ്പിക്കല്‍ നടപടികള്‍ രണ്ടാം ദിവസമായ ഇന്നും തുടരുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങ്, കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ