കേരളം

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി; ബിജെപി പ്രവര്‍ത്തകര്‍ സംഘടനാ സെക്രട്ടറിയെ ബന്ദിയാക്കി

സമകാലിക മലയാളം ഡെസ്ക്

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് രവീശതന്ത്രി കുണ്ഠാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശനെ ബന്ദിയാക്കി. മഞ്ചേശ്വരം മണ്ഡലം കണ്‍വെന്‍ഷനിടെയാണ് സംഭവം. 
 
സാധ്യതാപ്പട്ടികയില്‍ മുന്നിലുണ്ടായിരുന്ന ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്തിനു പകരം പാര്‍ട്ടി സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ഠാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. അഡ്വ. കെ ശ്രീകാന്ത്, മുന്‍ പ്രസിഡന്റ് പി സുരേഷ് കുമാര്‍ ഷെട്ടി, സംസ്ഥാന സമിതിയംഗം വി ബാലകൃഷ്ണ ഷെട്ടി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രതിഷേധം.

പ്രാദേശിക നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വികാരം മനസ്സിലാക്കാതെയാണ് നേതൃത്വം സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതെന്ന് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. സ്ഥാനാര്‍ത്ഥിപ്രഖ്യാപനം വൈകിയതിലെ അതൃപ്തിയും ഇവര്‍ പരസ്യമായി പ്രകടിപ്പിച്ചു. കുമ്പള, മീഞ്ച, മംഗല്‍പ്പാടി, പുത്തിഗെ പഞ്ചായത്തുകളില്‍ നിന്നുള്ള പ്രവര്‍ത്തകരും നേതാക്കളെക്കണ്ട് പ്രതിഷേധമറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി