കേരളം

'അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്, സാഹചര്യം മനസിലാക്കണം'; ബം​ഗാളിയിൽ അതിഥി തൊഴിലാളികൾക്കായി തരൂരിന്റെ വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

കൊറോണ വൈറസ് ഭീതിയിൽ സ്വന്തം ദേശത്തേക്ക് മടങ്ങാൻ തിടുക്കംകാട്ടുന്ന അതിഥി തൊഴിലാളികളോട് ബംഗാളി ഭാഷയിൽ അഭ്യർത്ഥനയുമായി കോൺ​ഗ്രസ് എംപി ശശി തരൂർ. തന്റെ ട്വിറ്റർ പേജിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് അദ്ദേഹം അഭ്യർത്ഥന നടത്തിയത്. 

അതികഠിനമായ സമയമാണെന്ന് തനിക്ക് അറിയാമെന്ന് പറഞ്ഞ് സംസാരിച്ചുതുടങ്ങുന്ന തരൂർ കേരളത്തിന്റെ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണെന്നും എല്ലാവരും സാഹചര്യം മനസിലാക്കണമെന്നും പറഞ്ഞു. തൊഴിലാളികളോട് ഇപ്പോഴുള്ളിടത്ത് തന്നെ തുടരാനും തരൂർ വിഡിയോയിൽ ആവശ്യപ്പെടുന്നു. 

ലോക്ക്ഡൗണിനെ തുടര്‍ന്ന്‌ കേരളത്തിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളികളുടെ പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്നാണ് തരൂര്‍ തൊഴിലാളികളോട് സംസാരിച്ചത്. തരൂര്‍ ബംഗാളി ഭാഷ അനായാസേന കൈകാര്യം ചെയ്യുന്നതിന് അഭിനന്ദനം ലഭിച്ചെങ്കിലും അദ്ദേഹം ലക്ഷ്യമിടുന്ന ആളുകളിലേക്ക് വിഡിയോ എത്തുമോ എന്ന സംശയവും കമന്റുകളിൽ പ്രകടമായി. തൊഴിലാളികൾ ട്വിറ്റർ ഉപയോ​ഗിക്കുന്നവരാകില്ല എന്നാണ് പലരും ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അതേസമയം താൻ വിഡിയോ ചെയ്തത് ഒരു മാധ്യമസ്ഥാപനത്തിന് വേണ്ടിയാണെന്ന് തരൂർ വ്യക്തമാക്കി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ