കേരളം

കൊറോണക്കാലത്തെ 'മാജിക്കല്‍ റിയലിസം' ; എസ് ഹരീഷിന്റെ കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

മാര്‍ക്കേസ് എഴുതിയതിലും വലിയ മാജിക്കല്‍ റിയലിസമാണ്,  ഈ കൊറോണക്കാലത്ത് നമുക്കു ചുറ്റും നടക്കുന്നതെന്ന് പ്രശസ്ത സാഹിത്യകാരന്‍ എസ് ഹരീഷ്. സമീപകാല സംഭവവികാസങ്ങളെ സരസമായി പ്രതിപാദിക്കുന്ന രസകരമായ കുറിപ്പാണ് ഹരീഷ് ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെക്കുന്നത്. 

ചുറ്റും ആള്‍ബഹളമില്ലാതെ , ശുപാര്‍ശക്കത്തെഴുതാതെ ഉമ്മന്‍ചാണ്ടി വീട്ടിലിരിക്കുന്നു. പിണറായി വിജയനും പത്രക്കാരും തമ്മില്‍ ചിരിക്കുന്നു. കുശലം പറയുന്നു. മദ്യപിക്കരുത് എന്ന് പറഞ്ഞിരുന്ന ഡോക്ടര്‍മാര്‍ അത് മരുന്നായി കുറിച്ച് നല്‍കുന്നു. കുറിപ്പില്‍ ഹരീഷ് പറയുന്നു.
 

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം : 

ഓര്‍ത്തു നോക്കിയാല്‍ മാര്‍ക്കേസ് എഴുതിയതിലും വലിയ മാജിക്കല്‍ റിയലിസമാണ് ചുറ്റും നടക്കുന്നത്.
ചുറ്റും ആള്‍ബഹളമില്ലാതെ , ശുപാര്‍ശക്കത്തെഴുതാതെ ഉമ്മന്‍ചാണ്ടി വീട്ടിലിരിക്കുന്നു.
പിണറായി വിജയനും പത്രക്കാരും തമ്മില്‍ ചിരിക്കുന്നു.കുശലം പറയുന്നു.
പത്ത് ആനകളുടെ അകമ്പടിയോടെ എഴുന്നള്ളിയിരുന്ന തിരുനക്കരയപ്പന്‍ ഒരു കാറില്‍ കയറിപ്പോയി ആറാട്ട് കുളിച്ചു വരുന്നു.
മദ്യപിക്കരുത് എന്ന് പറഞ്ഞിരുന്ന ഡോക്ടര്‍മാര്‍ അത് മരുന്നായി കുറിച്ച് നല്‍കുന്നു.
സ്വന്തം ജോലിയായ കുര്‍ബാന ചൊല്ലിയതിന് പള്ളീലച്ചന്‍ അറസ്റ്റിലാകുന്നു. കുറച്ച് ദിവസം മുമ്പ് വരെ ബലാത്സംഗം ചെയ്താല്‍ പോലും പോലീസിന് അച്ചന്മാരെ പിടിക്കാന്‍ പേടിയായിരുന്നെന്നോര്‍ക്കണം.
മെഡിക്കല്‍ കോളേജുകളില്‍ തിങ്ങി നിറഞ്ഞിരുന്ന രോഗികള്‍ പെട്ടെന്ന് അപ്രത്യക്ഷരാകുന്നു.
ഒരാള്‍ മാത്രം ഒരു അരിവാളുമായി ഓടി കൊടുങ്ങല്ലൂര്‍ കാവ് തീണ്ടുന്നു.
അമിത് ഷാജിയെ ക്കുറിച്ച് കേള്‍ക്കാനില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല