കേരളം

രാജ്യത്തിന് അഭിമാനനിമിഷം; 95കാരനും 88കാരിയും കോവിഡ് ഭേദമായി ആശുപത്രി വിട്ടു 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച വൃദ്ധദമ്പതികള്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 20 ദിവസത്തെ ആശുപത്രി വാസത്തിനുശേഷമാണ് ഇരുവരും ഡിസ്ചാര്‍ജാകുന്നത്. ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയവരില്‍ നിന്നായിരന്നു ഇവര്‍ക്ക് വൈറസ് ബാധ പകര്‍ന്നത്. ഇവരെ ചികിത്സിച്ച നേഴ്‌സിനും രോഗം പിടിപ്പെട്ടിരുന്നു. നഴ്‌സ്‌ നേരത്തെ ആശുപത്രി വിട്ടു.

93 കാരന്‍ തോമസും 88 കാരി മറിയാമ്മയുമാണ് ഇന്ന് ഉച്ചയോടെ ആശുപത്രി വിട്ടത്. ഇന്ത്യയില്‍ കോവിഡ് ബാധിച്ച് രോഗം ഭേദമായ ഏറ്റവും പ്രായമുള്ള വ്യക്തികളായി മാറി ഇരുവരും. 

ഇറ്റലിയില്‍ നിന്നും റാന്നിയിലെത്തിയവരുടെ അച്ഛനും അമ്മയുമാണ് ഇരുവരും. ഹൃദയസംബന്ധരോഗമുള്ളവരായിരുന്നു ഇരുവരും. ചികിത്സയ്ക്കിടെ തോമസിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. മൂന്ന് തവണ ടെസ്റ്റ് നടത്തിയപ്പോള്‍ മൂന്നും നെഗറ്റീവ് ആയിരുന്നു ഫലം.  ഇരുവരുടെയും ആരോഗ്യനിലയില്‍ പൂര്‍ണപുരോഗതി ഉണ്ടായപ്പോഴാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു