കേരളം

ലോക്ക്ഡൗണ്‍ ലംഘിക്കല്‍; കാസര്‍കോട് മാത്രം 435പേരെ അറസ്റ്റ് ചെയ്തു, 194 വാഹനങ്ങള്‍ പിടിച്ചെടുത്തു

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ ഏപ്രില്‍ രണ്ടിന്  20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുമ്പള 3, കാസര്‍കോട് 1, വിദ്യാനഗര്‍ 1, ബദിയടുക്ക 1, ആദുര്‍ 2, ബേക്കല്‍ 2, അമ്പലത്തറ 2, ഹോസ്ദുര്‍ഗ് 1, ചന്തേര 3, ചീമേനി 2, വെള്ളരിക്കുണ്ട് 1, ചിറ്റാരിക്കാല്‍ 1 എന്നീ സ്‌റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 

വിവിധ കേസുകളിലായി 45 പേരെ അറസ്റ്റ് ചെയ്തു. 18  വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. ഇതുവരെ ജില്ലയില്‍ വിവിധ സ്‌റ്റേഷനുകളിലായി 289  കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 435 പേരെ അറസ്റ്റ് ചെയ്തു. 194 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി