കേരളം

'ഒന്നു വിളിച്ചുപറഞ്ഞാല്‍ മതി', ആയുര്‍വ്വേദ മരുന്നുകള്‍ വീട്ടുപടിക്കല്‍ എത്തും, ആശ്വാസ നടപടിയുമായി ഔഷധി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ലോക്ക്ഡൗണ്‍ പുരോഗമിക്കുന്നതിനിടെ, ജില്ലയില്‍ വീടുകളില്‍ കഴിയുന്നവര്‍ക്ക് ആയുര്‍വ്വേദ മരുന്നുകള്‍ എത്തിക്കാന്‍ ആശ്വാസ നടപടിയുമായി പ്രമുഖ പൊതുമേഖല ആയുര്‍വ്വേദ കമ്പനിയായ ഔഷധി. വ്യവസായ വകുപ്പിന്റെ കീഴിലുളള സംസ്ഥാനതല വ്യവസായ സഹകരണസംഘമായ സിറ്റ്മികോസുമായി ചേര്‍ന്നാണ് ഔഷധി ആവശ്യക്കാര്‍ക്ക് മരുന്നുകള്‍ വീടുകളില്‍ എത്തിച്ച് നല്‍കുക. ഔഷധി നിര്‍മ്മിക്കുന്ന മരുന്നുകളുടെ ലഭ്യതയാണ് ഉറപ്പുവരുത്തുക.

0471- 2317755,9847288883 എന്നി ഫോണ്‍ നമ്പറുകളില്‍ വിളിച്ചുപറയുകയോ, 8075966516, 7907055696 എന്നി വാട്‌സ് ആപ്പ് നമ്പറുകളില്‍ അറിയിക്കുകയോ ചെയ്താല്‍ മരുന്നുകള്‍ വീടുകളില്‍ എത്തിക്കും. www.med-store.in എന്ന ഓണ്‍ലൈന്‍ വഴിയും മരുന്നുകള്‍ ആവശ്യപ്പെടാവുന്നതാണ്. കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന മരുന്നുകളുടെ വില ഡെലിവറി സമയത്ത് നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ അടയ്ക്കാവുന്നതാണെന്ന് ഔഷധി മാനേജിംഗ് ഡയറക്ടര്‍കെ വി ഉത്തമന്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍