കേരളം

ക്ഷേമ പെന്‍ഷനുകളും ഇനി പോസ്റ്റ് ഓഫീസ് വഴി വീടുകളില്‍; 55 ലക്ഷം പേര്‍ക്ക് 8000 രൂപ വീതം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വീടുകളില്‍ എത്തിക്കാനും സംസ്ഥാന സര്‍ക്കാര്‍ ഇന്ത്യ പോസ്റ്റുമായി സഹകരിക്കുന്നു. സാമൂഹ്യ പെന്‍ഷന്‍ പോസ്റ്റ് ഓഫീസ് വഴി വീടുകളില്‍ എത്തിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. 55 ലക്ഷം പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. 8000 രൂപ വീതമാണ് പോസ്റ്റ് ഓഫീസ് വഴി വീടുകളില്‍ എത്തിക്കുക. സഹകരണബാങ്ക് വഴി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ആ രീതി തുടരാമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് നിയന്ത്രണം നിലനില്‍്ക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളെ സഹായിക്കാന്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യ പോസ്റ്റ് സന്നദ്ധത അറിയിച്ചത്. ബാങ്കിലോ എടിഎമ്മിലോ പോകാതെ തന്നെ പണം പിന്‍വലിക്കാന്‍ ജനത്തെ സഹായിക്കാന്‍ തയ്യാറണെന്ന് കാണിച്ചുളള പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ബയോ മെട്രിക് സംവിധാനങ്ങളുടെ സഹായത്തോടെ പണം വീടുകളില്‍ എത്തിക്കാനുളള പദ്ധതിയാണ് ഇന്ത്യ പോസ്റ്റ് മുന്നോട്ടുവെച്ചത്. ഇപ്പോള്‍ ക്ഷേമ പെന്‍ഷനുകളും പോസ്റ്റ് ഓഫീസ് വഴി വിതരണം ചെയ്യുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ