കേരളം

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം ഒരുവര്‍ഷത്തേയ്ക്ക് കുറയ്ക്കൂ; പണം സമാഹരിക്കൂ; കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സാമ്പത്തിക നടപടികള്‍ പരക്കെ സ്വാഗതം ചെയ്യപ്പെട്ടതാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് എംപിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതും എംപി ഫണ്ട് വിനിയോഗം രണ്ടു വര്‍ഷത്തേക്കു നിര്‍ത്തി വയ്ക്കുന്നതും. കേരളവും ഇക്കാര്യം മാതൃകയാക്കണം. സംസ്ഥാന മന്ത്രിമാരുടെയും എംഎല്‍എമാരുടെ ശമ്പളത്തിലും അടുത്ത ഒരു വര്‍ഷത്തേക്ക് കുറവു വരുത്തി പണം സമാഹരിക്കണമെന്നു സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

എംപി ഫണ്ട് വിനിയോഗാതിരിക്കുന്നതു വഴി ശേഖരിക്കുന്ന പണം നാട്ടിലെ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും കോവിഡ് മൂലം ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുമാണ് വിനിയോഗിക്കുക. എംപിമാരുടെ ശമ്പളത്തില്‍ 30 ശതമാനത്തിന്റെ കുറവാണ് അടുത്ത ഒരു വര്‍ഷത്തേക്കുണ്ടാവുക. ഈ ഇനത്തിലും സ്വരൂപിക്കപ്പെടുന്ന പണം രാജ്യത്തിന്റെ സാമ്പത്തിക ഉത്തേജനത്തിനു വിനിയോഗിക്കപ്പെടും. എംപി ഫണ്ട് നിര്‍ത്തി വയ്ക്കുന്നതിലൂടെ എല്ലാ വികസനവും നിര്‍ത്തലാക്കുന്നു എന്ന പ്രചാരണം ശരിയല്ല.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള നടപടികളിലൂടെ ശേഖരിക്കപ്പെടുന്ന ധനവും ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിനു തന്നെയാണ് വിനിയോഗിക്കുക. മഹാമാരിയില്‍ ലോക സാമ്പത്തിക മേഖലയാകെ മന്ദീഭവിച്ചു നില്‍ക്കുകയാണ്. എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഇതില്‍ നിന്ന് കരകയറാനാകൂ. എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തം സര്‍ക്കാരുകള്‍ക്ക് ഉണ്ടാകണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്