കേരളം

വിദ്യാര്‍ത്ഥികള്‍ വിഷമിക്കേണ്ട; സ്‌കോളര്‍ഷിപ്പുകള്‍ വീട്ടിലെത്തും, ആശ്വാസ നടപടിയുമായി സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് വഴി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ വീട്ടിലെത്തിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ഇതിനായി വിദ്യാര്‍ത്ഥികള്‍ വിവരങ്ങള്‍ കൈമാറണമെന്നും അദ്ദേഹം വ്യക്തമാക്കി. സാലറി ചലഞ്ച് ഉത്തരവ് ഈ ആഴ്ചയില്‍ ഇറക്കുമെന്നും ഐസക്ക് കൂട്ടിച്ചേര്‍ത്തു.

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വീടുകളില്‍ എത്തിക്കാനും സംസ്ഥാന സര്‍ക്കാര്‍ ഇന്ത്യ പോസ്റ്റുമായി സഹകരിക്കുമെന്ന് തോമസ് ഐസക് നേരത്തൈ വ്യക്തമാക്കിയിരുന്നു. മൂഹ്യ പെന്‍ഷന്‍ പോസ്റ്റ് ഓഫീസ് വഴി വീടുകളില്‍ എത്തിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 

 55 ലക്ഷം പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. 8000 രൂപ വീതമാണ് പോസ്റ്റ് ഓഫീസ് വഴി വീടുകളില്‍ എത്തിക്കുക. സഹകരണബാങ്ക് വഴി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ആ രീതി തുടരാമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് നിയന്ത്രണം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളെ സഹായിക്കാന്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യ പോസ്റ്റ് സന്നദ്ധത അറിയിച്ചത്. ബാങ്കിലോ എടിഎമ്മിലോ പോകാതെ തന്നെ പണം പിന്‍വലിക്കാന്‍ ജനത്തെ സഹായിക്കാന്‍ തയ്യാറണെന്ന് കാണിച്ചുളള പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. 

ബയോ മെട്രിക് സംവിധാനങ്ങളുടെ സഹായത്തോടെ പണം വീടുകളില്‍ എത്തിക്കാനുളള പദ്ധതിയാണ് ഇന്ത്യപോസ്റ്റ് മുന്നോട്ടുവെച്ചത്. ഇപ്പോള്‍ ക്ഷേമ പെന്‍ഷനുകളും പോസ്റ്റ് ഓഫീസ് വഴി വിതരണം ചെയ്യുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ

50 സിക്‌സര്‍; ആയിരം റണ്‍സ്; നേട്ടവുമായി റിയാന്‍ പരാഗ്

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു