കേരളം

കാസര്‍കോട് ജില്ലയില്‍ 540 ബെഡ്ഡുകളുള്ള ആശുപത്രി വരുന്നു; നിര്‍മ്മാണം നാളെമുതല്‍, രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ജില്ലയിലെ ചികിത്സാ സംവിധാനങ്ങളുടെ കുറവ് പരിഹരിക്കാന്‍ കാസര്‍കോട് പുതിയ ആശുപത്രി നിര്‍മ്മിക്കുന്നു. 540 ബെഡ്ഡുകളുള്ള ആശുപത്രിയുടെ പണി നാളെ മുതല്‍ ആരംഭിക്കുമെന്ന് കലക്ടര്‍ ഡി. സജിത്ത് ബാബു അറിയിച്ചു. ടാറ്റാ ഗ്രൂപ്പാണ് ആശുപത്രി നിര്‍മ്മിച്ചു നല്‍കുന്നത്.

രണ്ടു മാസത്തിനുള്ളില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശമാണ് തനിക്ക് സര്‍ക്കാരില്‍ നിന്നും ലഭിച്ചിരിക്കുന്നതെന്ന് കലക്ടര്‍ ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി.

തെക്കില്‍ വില്ലേജിലെ 15 ഏക്കര്‍ ഭൂമിയിലാണ് ആശുപത്രി നിര്‍മ്മിക്കുന്നത്. ആ പ്രദേശത്തെ കരാറുകാര്‍ ജെ.സി.ബികള്‍ വിട്ടുനല്‍കി സഹായിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.

ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ആശുപത്രി കെട്ടിടം നിര്‍മ്മിക്കുന്നത്. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ജില്ലയ്ക്ക് നല്‍കിയ സംഭാവനയാണ് ഈ ആശുപത്രിയെന്നും കലക്ടര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

ജലസംഭരണം ശരാശരിയിലും താഴെ; കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം

ഗാരി കേസ്റ്റന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; ചികിത്സയിലിരിക്കെ അമ്പത്തിമൂന്നുകാരന്‍ മരിച്ചു

'ശ്രീനിയേട്ടന്റെ നാടകത്തിലെ നായികയായി, പക്ഷേ...': എട്ട് വർഷത്തിനു ശേഷം ശ്രീനിവാസനെ കണ്ട് ഭാ​ഗ്യലക്ഷ്മി