കേരളം

തലശേരിയില്‍ ലോറിയുമായി ആംബുലന്‍സ് കൂട്ടിയിടിച്ചു; രോഗി മരിച്ചു, നാലുപേര്‍ക്ക് പരിക്ക് 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തലശേരിയില്‍  ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. പാനൂര്‍ ഈസ്റ്റ് വെള്ളായനി സ്വദേശിനി യശോദയാണ് മരിച്ചത്. 

കണ്ണൂര്‍ എകെജി ആശുപ്രത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക് പുറപ്പെട്ട ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. വൃക്കരോഗം വഷളായതിനെ തുടര്‍ന്നാണ് യശോദയെ മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റാന്‍ തീരുമാനിച്ചത്. അമിതവേഗത്തിലെത്തിയ ലോറി വളവ് തിരിഞ്ഞെത്തിയ ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റവരെ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്