കേരളം

പണം വാങ്ങി സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു, ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കോാവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രി ലംഘിച്ചതായി പരാതി. ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ സ്രവസാമ്പിള്‍ ശേഖരിച്ച് കോവിഡ് പരിശോധനയ്ക്ക് അയച്ചത് സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചാണെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

കോവിഡ് രോഗലക്ഷണങ്ങള്‍ ഉളളവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുളള ആശുപത്രികളില്‍ ചികിത്സ തേടണമെന്നാണ് വ്യവസ്ഥ. എന്നാല്‍ കോവിഡ് ലക്ഷണങ്ങള്‍ ഒന്നും ഇല്ലാതിരുന്നിട്ടും യുവതിയുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇതിന് പണം ഈടാക്കിയതായും പരാതിയുണ്ട്.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ