കേരളം

മൊബൈൽ ഷോപ്പുകൾ ഞായറാഴ്ചകളിൽ തുറക്കാം; വര്‍ക്ക്‌ഷോപ്പുകള്‍ ആഴ്ചയില്‍ രണ്ട് ദിവസം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്തെ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥനത്ത് മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ചകളില്‍ തുറന്ന് പ്രവര്‍ത്തിക്കാം. 

വര്‍ക്ക്‌ഷോപ്പുകള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം തുറക്കാം. ഞായര്‍, വ്യാഴം ദിവസങ്ങളില്‍. ആ ദിവസങ്ങളില്‍ സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍ കൂടി തുറക്കാന്‍ അനുവദിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ഫാന്‍, എയര്‍കണ്ടീഷനറുകള്‍ ഇവ വില്‍പ്പന നടത്തുന്ന കടകള്‍ ഒരു ദിവസം തുറക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. അതോടൊപ്പം റജിസ്‌ട്രേഡ് ഇലക്ട്രീഷ്യൻമാര്‍ക്ക് തകരാറുകള്‍ നന്നാക്കാനായി വീടുകളില്‍ പോകാന്‍ അനുമതി നല്‍കും. ഫ്‌ളാറ്റുകളില്‍ നിലവിലുള്ള കേന്ദ്രീകൃത സംവിധാനത്തിന് തകരാര്‍ സംഭവിച്ചാല്‍ നന്നാക്കാന്‍ പോകുന്നവര്‍ക്കും അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം, കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ