കേരളം

2000 രൂപ നാളെ മുതല്‍ അക്കൗണ്ടില്‍ ; മല്‍സ്യതൊഴിലാളികള്‍ക്ക് 'കരുതലു'മായി സര്‍ക്കാര്‍ ; മറ്റു വിഭാഗങ്ങള്‍ക്ക് 1000 രൂപ വീതം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ദുരിതത്തിലായ തൊഴിലാളികള്‍ക്ക് ആശ്വാസ സഹായവുമായി കേരള സര്‍ക്കാര്‍. എല്ലാ മല്‍സ്യത്തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. എല്ലാ മല്‍സ്യതൊഴിലാളികള്‍ക്കും നാളെ മുതല്‍ 2000 രൂപ അക്കൗണ്ടിലെത്തുമെന്ന് മന്ത്രി അറിയിച്ചു.

ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് 2000 രൂപ നല്‍കാനാണ് മന്ത്രിസഭ തീരുമാനം തീരമേഖലയിലെ 1,60,000 കുടുംബങ്ങള്‍ക്ക് നേരിട്ട് ഗുണം ലഭിക്കും. ഇതിന് മാത്രം 35 കോടി രൂപ വേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.

അനുബന്ധ തൊഴിലാളികള്‍ക്ക് 1000 രൂപ വീതം നല്‍കും. കശുവണ്ടി, കയര്‍, കൈത്തറി തൊഴിലാളികള്‍ക്ക് ആയിരം രൂപ വീതം നല്‍കും. പെന്‍ഷനോ ക്ഷേമനിധിയോ ഇല്ലാത്തവരെയും ധനസഹായത്തിനായി സര്‍ക്കാര്‍ പരിഗണിക്കും. ഇതിനായി ഇവര്‍ തദ്ദേശ സ്ഥാപനത്തെ വിവരം അറിയിക്കണം. ഇവര്‍ക്ക് പ്രത്യേക സഹായമായി ആയിരം രൂപ നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

സ്വര്‍ണവില കുറഞ്ഞു; 53,000ല്‍ തന്നെ

ഓഹരി വ്യാപാര സമയം അഞ്ചുമണി വരെ നീട്ടൽ; നിർദേശം സെബി നിരസിച്ചു

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി