കേരളം

ഏപ്രിൽ 14 ന് ശേഷം എന്ത് ? ; മന്ത്രിസഭായോ​ഗം ഇന്ന് ; നിയന്ത്രണങ്ങളിൽ തീരുമാനമുണ്ടായേക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ലോക്ക്ഡൗൺ അവസാനിക്കുന്ന ഈ മാസം 14 ന് ശേഷം സ്വീകരിക്കേണ്ട നടപടികൾ ഇന്ന് തീരുമാനിച്ചേക്കും. ഇക്കാര്യങ്ങളെല്ലാം ഇന്നു ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം ച൪ച്ച ചെയ്യും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, സ്വീകരിച്ച നടപടികൾ, നിലവിലെ സ്ഥിതി​ഗതികൾ തുടങ്ങിയവയെല്ലാം മന്ത്രിസഭായോ​ഗം വിശദമായി ചർച്ച ചെയ്യും. 

ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കാനുള്ള സാധ്യതയാണ്  ച൪ച്ച ചെയ്യുക. സ്ഥിതി നിയന്ത്രണാധീനമായില്ലെങ്കിൽ ലോക്ക്ഡൗൺ നീട്ടേണ്ടി വരും. ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നതും സർക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ലോക്ക്ഡൗൺ അവസാനിപ്പിച്ചാലും  കടുത്ത നിയന്ത്രണം തുടരാനാണ് സാധ്യത. 

സാലറി ചാലഞ്ച്   നടപടികൾക്കും  അന്തിമ രൂപം  നൽകും. ഒരു മാസത്തെ ശമ്പളം എത്ര ഗഡുക്കളായി പിരിക്കണമെന്ന കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും. സാലറി ചാലഞ്ച് നിർബന്ധമായും നടപ്പാക്കാൻ കഴിഞ്ഞ മന്ത്രിസഭാ യോഗം  തീരുമാനിച്ചെങ്കിലും വിശദാംശങ്ങൾക്കു രൂപം നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഈ വിഷയം വീണ്ടും പരിഗണിക്കുന്നത്.

കഴിഞ്ഞ പ്രളയ കാലത്തു ജീവനക്കാരിൽ നിന്ന് ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ നിയമപരമായ പ്രശ്നങ്ങളെല്ലാം പരിഗണിച്ചായിരിക്കും ഇത്തവണ ഉത്തരവ് ഇറക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

രണ്ടാം സ്ഥാനത്ത് ആരായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല, പോളിങ് കുറഞ്ഞത് ബിജെപിക്കു ദോഷം: ശശി തരൂര്‍

കൊക്കോ വില കുതിച്ചു കയറുന്നു, കൃഷിയിലേക്ക് ഇറങ്ങിയാലോ?; ഈ കുറിപ്പു വായിക്കൂ

ഉറച്ച സീറ്റില്‍ ജയിക്കാന്‍ കഴിഞ്ഞിട്ടില്ല; പദ്മജ പ്രവചിച്ച് സമാധാനമടയട്ടെയെന്ന് കെ മുരളീധരന്‍

രാഷ്ട്രീയമുണ്ടോ? നിലപാട് പറയാൻ ആരെയാണ് പേടിക്കുന്നത്?; കന്നി വോട്ടിനു പിന്നാലെ നയം വ്യക്തമാക്കി മീനാക്ഷി