കേരളം

കോവിഡ് 19 കേരളത്തിന്റെ സമഗ്രചിത്രം ഇങ്ങനെ; കാസര്‍കോട് 132, കണ്ണൂര്‍ 49, എറണാകുളം, മലപ്പുറം 14........വയനാട് 1

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം  345ആയി. ഇതില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 259 ആണ്. ഇതുവരെ രോഗവിമുക്തരായവര്‍ 84 പേരാണ്.

തിരുവനന്തപുരം 4, കൊല്ലം 6, പത്തനംതിട്ട 8, ആലപ്പുഴ 3, ഇടുക്കി 5, എറണാകുളം 14, തൃശൂര്‍ 7, പാലക്കാട് 7, മലപ്പുറം 14, കോഴിക്കോട് 9, വയനാട് 1, കണ്ണൂര്‍ 49, കാസര്‍കോട് 132 പേര്‍ എന്നിങ്ങനെയാണ് കണക്ക്. എറണാകുളത്ത് ചികിത്സയിലുള്ളവരില്‍ ഒരാള്‍ വിദേശിയും 2 പേര്‍ കണ്ണൂര്‍, ഒരാള്‍ മലപ്പുറം സ്വദേശിയുമാണ്. കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലുള്ളവരില്‍ ഒരാള്‍  വീതം കണ്ണൂരും കാസര്‍കോട്ടുമുള്ളവരുമാണ്. കണ്ണൂരില്‍ ചികിത്സയിലുള്ള 18 പേര്‍ കാസര്‍കോട്ടുകാരാണ്. 

സംസ്ഥാനത്ത് ആകെ 140474 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 139725 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഇതില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത് 749 പേരാണ്. ഇന്ന് ആശുപത്രിയില്‍ എത്തിയത് 169 പേരാണ്. കോഴിക്കോട്, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കുടുതല്‍ പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ഏറ്റവും കുറച്ച് പേര്‍ നിരിക്ഷണത്തിലുള്ളത് കോട്ടയത്തും ഇടുക്കിയിലുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)