കേരളം

ഗള്‍ഫിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഫീസിളവ്, വിസ കാലാവധി ദീര്‍ഘിപ്പിക്കല്‍: അടിയന്തര നടപടിക്ക് നോര്‍ക്ക കത്തയച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഗള്‍ഫിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ ഫീസ് അടയ്ക്കാനുള്ള തീയതി നീട്ടി നല്കണമെന്ന് ആവശ്യപ്പെട്ട്  നോര്‍ക്ക ആറ് ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസഡര്‍മാര്‍ക്ക് കത്തയച്ചു.  കഴിഞ്ഞ ദിവസം നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത വിദേശ മലയാളികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അടിയന്തര നടപടിക്ക് മുഖ്യമന്ത്രി  നിര്‍ദ്ദേശിച്ചത്.

പല ഇന്ത്യന്‍ സ്‌കൂളുകളിലും ഓണ്‍ലൈന്‍ കഌസുകള്‍ നടത്തി ഫീസ് ഈടാക്കുന്നതായ് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അതത് രാജ്യത്തെ അംബാസഡര്‍മാര്‍ അടിയന്തരമായി ഇടപെടണമെന്നും നോര്‍ക്ക ആവശ്യപ്പെട്ടു.

യു.എ.ഇ., ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ബഹറിന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഇന്ത്യന്‍ അംബാസിഡര്‍മാര്‍ക്കാണ്  കത്തയച്ചത്. വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് നീട്ടി നല്‍കാന്‍ നടപടി സ്വീകരിക്കണം.  കലാവധി കഴിയുന്ന വിസ, പാസ്‌പോര്‍ട്ട് എന്നിവ കുറഞ്ഞത് ആറ് മാസത്തേക്ക് നീട്ടി നല്‍കണമെന്നും കത്തില്‍ നോര്‍ക്ക ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്