കേരളം

ശ്രദ്ധിക്കൂ...; പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച പെണ്‍കുട്ടിക്കൊപ്പം യാത്ര ചെയ്തവര്‍ വിവരം അറിയിക്കണം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പത്തനംതിട്ടയില്‍ കോവിഡ്19 സ്ഥിരീകരിച്ച പെണ്‍കുട്ടിക്കൊപ്പം ട്രെയിനില്‍ ഒരേ കംപാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്ത കോട്ടയം ജില്ലയിലുള്ളവര്‍ കളക്ടറേറ്റിലെ കൊറോണ കണ്‍ട്രോള്‍ റൂമില്‍ (1077) ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  മാര്‍ച്ച് 15ന് രാവിലെ 9.15ന് നിസ്സാമുദ്ദീനില്‍ നിന്ന് പുറപ്പെട്ട മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിലെ എസ്9 കോച്ചില്‍ യാത്ര ചെയ്ത പെണ്‍കുട്ടി 17ന് രാവിലെ 11നാണ് എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്.
 
അന്ന് ഉച്ചകഴിഞ്ഞ് 2.45ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍നിന്ന്  ശബരി എക്‌സ്പ്രസില്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ യാത്രചെയ്ത് കോട്ടയം വഴി ചെങ്ങന്നൂരില്‍ എത്തുകയായിരുന്നുവെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്