കേരളം

അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: അശ്രദ്ധകാണിച്ചാല്‍ എന്തും സംഭവിക്കാവുന്ന അവസ്ഥ ഇപ്പോഴുമുണ്ടെന്ന് ആരും മറക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ വൈറസ് രോഗവ്യാപനം വര്‍ധിക്കുന്നില്ല എന്നത്  കൊണ്ട് സുരക്ഷിതരായി എന്ന തോന്നല്‍ ചിലര്‍ക്കൊക്കെയുണ്ടായിട്ടുണ്ട്. ഇത് ലോക്ഡൗണ്‍ നിബന്ധനകള്‍ ലംഘിക്കുന്നതിന് ഇട വരുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഈസ്റ്ററും വിഷുവൊക്കെ എത്തുകയാണ്. വ്യാപാരികളും സന്നദ്ധ സേനകളും പോലീസും ജാഗ്രതയോടെ ഇടപെടേണ്ട സമയമാണിത്. ഈ സമയത്ത് കര്‍ശനമായും  ശാരീരിക അകലം  പാലിച്ചിരിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

ആത്മവിശ്വാസം എപ്പോഴും നല്ലതാണ്. എന്നാല്‍ സുരക്ഷിതരായി എന്ന തോന്നല്‍ ലോക്ക്ഡൗണ്‍ ലംഘിക്കാന്‍ ഇടവരുത്തരുത്. ജാഗ്രത ഉപേക്ഷിക്കാന്‍ പറ്റില്ല. ഇപ്പോഴും രോഗ വ്യാപനത്തിന്റെ സാധ്യത ഇല്ലാതായിട്ടില്ല. മോശമായ കാര്യങ്ങള്‍ പ്രതീക്ഷിക്കുകയും അതിന്റെ  ഭാഗമായിട്ടുള്ള കരുതല്‍ കര്‍ക്കശമായി എടുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി