കേരളം

ഈ വർഷത്തെ തൃശൂർ പൂരം ചടങ്ങുകളിൽ ഒതുങ്ങിയേക്കും; അന്തിമ തീരുമാനം ഉടൻ

സമകാലിക മലയാളം ഡെസ്ക്

തൃശൂർ; കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ തൃശൂർ പൂരം ചടങ്ങുകളിലേക്ക് ഒതുങ്ങിയേക്കും. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ അടുത്ത ദിവസങ്ങളിൽ വിവിധ ദേവസ്വം ബോർഡുകൾ യോ​ഗം ചേർന്നേക്കും. കൊറോണ ഭീതി നിലനിൽക്കുന്നതിനാൽ പതിവുപോലെ പൂരം നടത്തുന്നത് പ്രായോ​ഗികമല്ല. മെയ് രണ്ടിനാണ് തൃശൂർ പൂരം. 

കൊച്ചിൻ ദേവസ്വം ബോർഡും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും വിശദമായി ചർച്ച നടത്തിയതിന് ശേഷമാകും എങ്ങനെ തൃശൂർ പൂരത്തെക്കുറിച്ച് അന്തിമതീരുമാനമുണ്ടാകൂ. പൂരം നടത്തിപ്പ്  സംബന്ധിച്ച് ഔദ്യോഗിക തീരുമാനങ്ങൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. സാധാരണ തൃശൂർ പൂരത്തിന് പതിനായിരങ്ങളാണ് പങ്കെടുക്കുക. സാധാരണ നിലയിൽ പൂരം നടത്തുന്നത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകും. 

കൊവിഡ് വ്യാപനത്തിനുള്ള സാധ്യത മുൻനിർത്തി തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള വിവിധ ക്ഷേത്രങ്ങൾ ഭക്തർക്ക് പ്രവേശനം നിർത്തി വച്ചിരിക്കുകയാണ്. ശബരിമലയിലെ അടക്കം വിവിധ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളെല്ലാം ഇതിനോടകം ചടങ്ങുകൾ മാത്രമാക്കി നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. കൊടുങ്ങല്ലൂർ ഭരണിയും ചടങ്ങുകളിലൊതുക്കുകയാണ് ചെയ്തത്.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ