കേരളം

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക്‌ കോവിഡ്; എട്ടുവിദേശികളെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചു; അഭിമാനമെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 12  പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിതരില്‍ കണ്ണൂര്‍ കാസര്‍കോട് എന്നി ജില്ലകളില്‍ നാലുപേര്‍ വീതവും കൊല്ലം, തിരുവനന്തപുരം എന്നി ജില്ലകളില്‍ ഓരോരുത്തരും മലപ്പുറത്ത് രണ്ടുപേരുമാണ്.11 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ ഉണ്ടായത്. ഒരാള്‍ വിദേശത്ത് നിന്ന് വന്നയാളാണ്. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് കോവിഡ ബാധ സ്ഥിരീകരിച്ച് നൂറ് ദിവസം പിന്നിട്ടിരിക്കുകയാണ്. അതീവ ഗുരുതരാവസ്ഥയിലുള്ള എട്ട് വിദേശികളുടെ ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാനത്തിനായെന്നും പിണറായി പറഞ്ഞു. രോഗികളെ സുഖപ്പെടുത്താനായിരുന്നല്ലോ ജീവിതത്തിന്റെ ഭൂരിഭാഗവും ക്രിസ്തു ഉപയോഗിച്ചത്. ഈസന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് കോറോണ ബാധിതരെ സുഖപ്പെടുത്താന്‍ ഉപയോഗിക്കണമെന്ന് പിണറായി പറഞ്ഞു. മനസുകൊണ്ട് ചേര്‍ത്ത് നിര്‍ത്തുക എന്നത് ക്രിസ്തു സ്വന്തം ജീവിതം കൊണ്ട് നല്‍കിയ സന്ദേശമാണ്. ഇത് പകര്‍ത്താന്‍ നമുക്ക് കഴിയണമെന്നും പിണറായി പറഞ്ഞു.

കോവിഡ് ബാധിച്ച 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇതില്‍ എറണാകുളത്ത് നിന്നുളള ആറുപേര്‍ ഉള്‍പ്പെടും. ഇതുവരെ 357 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 258 പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

1,36,195 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 1,35,472 പേര്‍ വീടുകളിലും രോഗലക്ഷണങ്ങളെ തുടര്‍ന്ന് 723 പേര്‍ വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലും നിരീക്ഷണത്തില്‍ കഴിയുകയാണ്. 153 പേരെയാണ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

12,710 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 11,469 സാമ്പിളുകള്‍ നെഗറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത