കേരളം

'തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഒളിച്ചുതാമസിക്കുന്നു' ; വാട്‌സ് ആപ്പില്‍ വ്യാജപ്രചരണം ; കോട്ടയത്ത് 10 പേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : കോവിഡുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം നടത്തിയതിന് 10 പേര്‍ അറസ്റ്റിലായി. കോട്ടയം തെക്കുംഗോപുരത്താണ് സംഭവം. തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കോവിഡ് സ്ഥിരീകരിച്ചവര്‍ ഒളിച്ചുതാമസിക്കുന്നുവെന്നായിരുന്നു പ്രചാരണം. 

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്തെ പള്ളിയില്‍ സംഘം ഒളിച്ചുതാമസിക്കുന്നു എന്നായിരുന്നു വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം പ്രചരിച്ചത്. അഗ്നിശമനസേന അണിനശീകരണം നടത്തുന്ന വീഡിയോ സഹിതമാണ് ഈ സന്ദേശം വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. 

ഇതേത്തുടര്‍ന്ന് അല്‍ അറഫ റിലീജിയസ് ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീഡിയോ സഹിതം സന്ദേശം പ്രചരിക്കുന്നത് കണ്ടെത്തിയത്. നിമിഷങ്ങള്‍ക്കകം വ്യാജസന്ദേശം നിരവധി വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലെത്തിയിരുന്നു. 

തുടര്‍ന്നാണ് വ്യാജസന്ദേശം പ്രചരിപ്പിച്ച കുറ്റത്തിന് വാട്‌സ് ആപ്പ് അഡ്മിന്‍മാര്‍ അടക്കം 10 പേരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ജോസഫ് ജോര്‍ജ്, നിഖില്‍, ജയന്‍ തുടങ്ങി പത്തോളം പേരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്