കേരളം

ലോക്ക്ഡൗൺ ലംഘിച്ച് പള്ളികളിൽ പ്രാർത്ഥന; 15 പേർക്കെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: തളിപ്പറമ്പിലും, തൃശൂരിലെ ചാവക്കാടും ലോക്ക്ഡൗൺ ലംഘിച്ച് ജുമാമസ്ജിദിൽ ഒത്തുകൂടിയവർക്കെതിരെ കേസ്. തളിപ്പറമ്പ് മാവിച്ചേരി ജുമാ മസ്ജിദിൽ നിസ്‌കാരത്തിന് എത്തിയ ഒൻപത് പേർക്കെതിരെയാണ് കേസെടുത്തത്. കേസെടുത്തവരിൽ പള്ളി ഉസ്താദും ഉൾപ്പെടുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഇവർ പള്ളിയിലെത്തിയത്. 

ചാവക്കാട് ലോക്ക്ഡൗൺ ലംഘിച്ച് പള്ളിയിൽ നമസ്‌കരിക്കാനെത്തിയ ആറ് പേർക്കെതിരെയാണ് കേസ്. ചാവക്കാട് പൊലീസാണ് കേസെടുത്തത്. കടപ്പുറം മുനക്കക്കടവ് സെന്ററിലെ പള്ളിയിലാണ് സംഭവം. 

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പള്ളിയിലെത്തിയതായി കണ്ടെത്തിയത്. തുടർന്നാണ് പള്ളി ഇമാം ഉൾപ്പടെയുള്ളവർക്കെതിരെ കേസ് എടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍