കേരളം

ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ പണമില്ല; പത്ത് ടണ്‍ കപ്പ സംഭാവന നല്‍കി കര്‍ഷകന്‍, മാതൃക

സമകാലിക മലയാളം ഡെസ്ക്

പുല്‍പ്പള്ളി: മഖ്യമന്ത്രിയുടെ  കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക്  നല്‍കാന്‍ പണമില്ല,പകരം പത്ത് ടണ്‍ കപ്പ സംഭാവന നല്‍കി കര്‍ഷകന്‍. വയനാട് പുല്‍പ്പള്ളിയിലെ കവളക്കാട് റോയ് ആന്റണിയാണ് രണ്ടര ലക്ഷം രൂപയോളം വിലമതിക്കുന്ന കപ്പ ഹോര്‍ട്ടികോര്‍പ്പിന് നല്‍കിയത്.  

പുല്‍പ്പള്ളിയിലെ മാതൃക കര്‍ഷകരിലൊരാളാണ് റോയ്. രണ്ടര ഏക്കറോളം സ്ഥലത്ത് കപ്പക്കൃഷിയുണ്ടായിരുന്നു. മുക്കാല്‍ ലക്ഷത്തോളം രൂപ മുടക്കിയായിരുന്നു കൃഷി.

ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ ഇല്ലാത്തതിനാലാണ് കാര്‍ഷിക ഉല്‍പാദനം കൊടുക്കാന്‍ തീരുമാനിച്ചതെന്ന് റോയ് പറഞ്ഞു.  ഇക്കാര്യം കൃഷിമന്ത്രിയെ നേരിട്ട് വിളിച്ചറിയിച്ചു. തുടര്‍ന്ന് ഹോര്‍ട്ടി കോര്‍പ്പ് പത്തു ടണ്ണോളം കപ്പ കൊണ്ടുപോയി. ഇത് കമ്മ്യൂണിറ്റി കിച്ചണിലേക്കും മറ്റും നല്‍കി. വിറ്റു കിട്ടുന്ന ബാക്കി തുക ഹോര്‍ട്ടികോര്‍പ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിദേശ യാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി തിരികെ തലസ്ഥാനത്ത്; ചോദ്യങ്ങളോട് മൗനം

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക്, മറ്റ് ആവശ്യങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി

അരളിച്ചെടിയുടെ വിഷം ഹൃദയാഘാതത്തിന് കാരണമായി, സൂര്യയുടെ മരണത്തില്‍ പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

കുറ്റാലത്ത് അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ; ഒഴുക്കിൽപെട്ട് പ്ലസ് വൺ വിദ്യാർഥി മരിച്ചു