കേരളം

ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിനുള്ളില്‍ പീഡനം നേരിടുന്നുണ്ടോ?; വാട്‌സ്ആപ്പ് നമ്പറുമായി സര്‍ക്കാര്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരാതി നല്‍കാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അനായാസം പരാതി നല്‍കാനായി വാട്‌സ്ആപ്പ് നമ്പറുമായി സംസ്ഥാന സര്‍ക്കാര്‍. എന്‍.എസ്.എസ് ടെക്‌നിക്കല്‍ സെല്ലിന്റെ സഹായത്തോടെ വനിതാ ശിശു വികസന വകുപ്പ് ആണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ഹെല്‍പ് ലൈന്‍ ആരംഭിച്ചിരിക്കുന്നത്. 9400080292 എന്ന നമ്പറില്‍ പരാതികള്‍ അറിയിക്കാം. 

അതുപോലെത്തന്നെ ചൈല്‍ഡ് ലൈന്‍ നമ്പറായ 1098 എന്ന നമ്പറിലും, സ്ത്രീകള്‍ക്കുള്ള ഹെല്‍പ് ലൈന്‍ ആയ മിത്രയുടെ 181 എന്ന നമ്പറിലും പരാതികള്‍ നല്‍കാവുന്നതാണ്. പരാതികളില്‍ സത്വര നടപടികള്‍ കൈക്കൊള്ളുന്നതായിരിക്കും.

ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍, അവ തടയാനാവശ്യമായ നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യ സാമൂഹ്യനീതി ശിശു വികസന വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്