കേരളം

ലോക്ക്ഡൗൺ ലംഘിച്ച് ബൈക്കുമായി കറങ്ങാനിറങ്ങി; ഏഴ് യുവാക്കൾക്കെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

കട്ടപ്പന: ലോക്ക്ഡൗൺ നിയന്ത്രങ്ങൾ ലംഘിച്ച് ബൈക്കുമായി കറങ്ങാനിറങ്ങിയ യുവാക്കൾക്കെതിരെ കേസ്. ഇടുക്കി രാമക്കൽമേട്ടിലാണ് ഏഴോളം പേർ വിലക്ക് ലംഘിച്ചെത്തിയത്. നെടുങ്കണ്ടം പൊലീസാണ് കേസെടുത്തത്.

തൊടുപുഴ സ്വദേശികളായ ബിപിൻ, ടോം, അരുൺ, ജിതിൻ, അമൽ, അഫ്സൽ, ചേമ്പളം സ്വദേശി അനീഷ് എന്നിവർക്കെതിരെയാണ് കേസ്. ഇന്നലെ രാത്രി തൊടുപുഴയിൽ നിന്ന് ചേമ്പളത്തെത്തിയ യുവാക്കൾ വിനോദ സഞ്ചാര കേന്ദ്രമായ രാമക്കൽമേട്ടിൽ കറങ്ങി നടക്കുകയായിരുന്നു. ഇതുവഴി പട്രോളിങ്ങിന് വന്ന പൊലീസ് ചോദിച്ചപ്പോൾ കുരിശുമല കയറാനെത്തിയതാണെന്ന് കള്ളം പറഞ്ഞു. 

വിശദാംശങ്ങൾ തേടിയപ്പോൾ തെറ്റായ അഡ്രസ് പറഞ്ഞ് പൊലീസിനെ തെറ്റിധരിപ്പിക്കാനും ശ്രമിച്ചു. കൂടുതൽ ചോദ്യം ചെയ്തപ്പോൾ യുവാക്കളുടെ കള്ളി പൊളിഞ്ഞു. ഇതോടെ ഇവരെ നെടുങ്കണ്ടം സ്റ്റേഷനിലെത്തിച്ച് കേസെടുക്കുകയയിരുന്നു. 

പകർച്ച വ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്. ഇവരുടെ ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. കർശന നിയന്ത്രണങ്ങൾക്കിടെ യുവാക്കൾ കൂട്ടമായി എങ്ങനെ ചേമ്പളത്ത് എത്തി എന്ന് പരിശോധിക്കുകയാണ് പൊലീസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല