കേരളം

കോവിഡ് 19: ബ്രിട്ടണില്‍ ചികിത്സയിലായിരുന്ന മലയാളി ഡോക്ടര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം:  കോവിഡ് ബാധിച്ച് വിദേശത്ത് ഒരുമലയാളി കൂടി മരിച്ചു. യുകെ ബര്‍മിങ്ങാമില്‍ സ്ഥിരതാമസമായ കങ്ങഴ മുണ്ടത്താനത്ത് കല്ലോലിക്കല്‍ കുടുംബാംഗമായ ഡോ. അമീറുദ്ദീന്‍ (73) ആണ് മരിച്ചത്. മൂന്നാഴ്ചയായി കോവിഡ് ബാധിതനായി ചികിത്സയില്‍ ആയിരുന്നു. രണ്ടാഴ്ച മുമ്പാണ് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം എന്‍എച്ച്എസില്‍നിന്നു വിരമിച്ച അദ്ദേഹം കുടുംബത്തോടൊപ്പം വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.

പരേതനായ ഡോ. മീരാന്‍ റാവുത്തറുടെ മകനാണ്. കൊല്ലം സ്വദേശിയായ ഡോ. ഹസീനയാണ് ഭാര്യ. മക്കള്‍: ഡോ. നെബില്‍, നദീം. ഡോ. സലിം (കാനഡ), ഷംസിയ എന്നിവര്‍ സഹോദരങ്ങളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല