കേരളം

ബിരിയാണിച്ചെമ്പില്‍ ചാരായം വാറ്റ് ; ബിജെപി പ്രവര്‍ത്തകര്‍ അടക്കം മൂന്നുപേര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍ :  ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യശാലകള്‍ അടച്ച സാഹചര്യത്തില്‍ ചാരായം വാറ്റിയ മൂന്നു യുവാക്കള്‍ പിടിയിലായി. കുഴിക്കാട്ടുശേരി പൈനാടത്ത് ജോബി(44), താഴെക്കാട് പോണോളി ലിജു(35), തത്തംപള്ളി വിമല്‍ (30) എന്നിവരാണ് പിടിയിലായത്. കുഴിക്കാട്ടുശേരി കാരൂര്‍  ഭാഗത്ത് നിര്‍മാണം നടക്കുന്ന വീട്ടില്‍നിന്നാണ് 700 ലിറ്റര്‍ വാഷും സ്റ്റൗവും ഗ്യാസ് സിലിണ്ടറും വാറ്റുപകരണങ്ങളും ഉള്‍പ്പെടെ ആളൂര്‍ പൊലീസ് ഇവരെ പിടികൂടിയത്.

ജോബിയും ലിജുവും ബിജെപി പ്രവര്‍ത്തകരാണ്. രണ്ടര മാസം മുമ്പ്  ഇറ്റലിയില്‍ നിന്നും വീട് പണിയുടെ ആവശ്യത്തിനായി വന്നതാണ് ജോബി. ഇയാളുടെ കാരൂര്‍ ഭാഗത്തെ വീട്ടില്‍നിന്നാണ് സംഘത്തെ പിടികൂടിയത്. മറ്റ് രണ്ടുപേരും ഡ്രൈവര്‍മാരാണെന്ന് പൊലീസ് സുചിപ്പിച്ചു.

ആയിരം ലിറ്റര്‍ കൊള്ളുന്ന വലിയ  ബിരിയാണിച്ചെമ്പിലാണ് വാഷ് തയ്യാറാക്കിയിരുന്നത്. കോവിഡ് 19 ന്റെയും ലോക്ഡൗണിന്റെയും കാലത്ത് രഹസ്യമായി ചാരായം വാറ്റു നടക്കുന്നതായി ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ് നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്