കേരളം

വയനാട്ടിൽ സംസാരശേഷിയില്ലാത്ത ബാലികയെ പീഡിപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ: സംസാര ശേഷിയില്ലാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. അമ്പലവയൽ സ്വദേശി മുനീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വയനാട് അമ്പലവയലിലാണ് പത്ത് വയസുകാരിയായ ആദിവാസി ബാലിക പീഡനത്തിനിരയായത്. മാതാപിതാക്കള്‍ വിറക് ശേഖരിക്കാന്‍ പോയസമയത്താണ് ആദിവാസി ബാലിക പീഡനത്തിനിരയായത്. പെണ്‍കുട്ടിയെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടിയുടെ കരച്ചിലിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷണം നടത്തിയപ്പോഴാണ് ജനനേന്ദ്രിയത്തില്‍ നിന്ന് രക്തമൊലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക