കേരളം

ഭോപ്പാലില്‍ ആരോഗ്യവകുപ്പിലെ മലയാളി ജീവനക്കാരനും കുടുംബത്തിനും കോവിഡ്

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍ : മധ്യപ്രദേശിലെ ഭോപ്പാലില്‍ ആരോഗ്യ വകുപ്പിലെ ജീവനക്കാരനായ മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നംഗ കുടുംബത്തിനാണ് വൈറസ് ബാധ കണ്ടെത്തിയത്. മധ്യപ്രദേശില്‍ കോവിഡ് രോഗബാധ വ്യാപകമാകുകയാണ്. ഭോപ്പാലില്‍ മാത്രം 142 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 75 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭോപ്പാലില്‍ ഒരു ഐഎഎസ് ഓഫീസര്‍ അടക്കം ഒമ്പതു പേര്‍ക്ക് ഞായറാഴ്ച മാത്രം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥനായ സോമേഷ് മിശ്രയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭോപ്പാലില്‍  49 കാരനായ ഇമ്രാന്‍ ഖാന്‍ മരിച്ചത് കൊറോണ കാരണമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

ഭോപ്പാലില്‍ കോവിഡ് ബാധിച്ച് മൂന്നുപേരാണ് മരിച്ചത്. നഗരത്തില്‍ കോവിഡ് ബാധിച്ചവരില്‍ നാല് ഐഎഎസ് ഓഫീസര്‍മാരും 20 പൊലീസുകാരും ഇവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇന്‍ഡോറില്‍ നേരത്തെ കോവിഡ് ബാധിച്ച് രണ്ട് ഡോക്ടര്‍മാര്‍ മരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത