കേരളം

ബംഗളൂരുവില്‍ നിന്നെത്തിയ ഗര്‍ഭിണിയെ കേരളം അതിര്‍ത്തിയില്‍ തടഞ്ഞ്‌ തിരിച്ചയച്ചു; മുത്തങ്ങ ചെക്ക്‌പോസ്‌റ്റില്‍ കാത്ത്‌ കിടന്നത്‌ മണിക്കൂറുകളോളം

സമകാലിക മലയാളം ഡെസ്ക്


കല്‍പ്പറ്റ: ബംഗളൂരുവില്‍ നിന്ന്‌ കേരളത്തിലേക്ക്‌ വരാന്‍ ശ്രമിച്ച ഗര്‍ഭിണിയെ അതിര്‍ത്തിയില്‍ തടഞ്ഞ്‌ തിരിച്ചയച്ചു. ബംഗളൂരുവില്‍ നിന്ന്‌ വയനാട്‌ വഴിയാണ്‌ കേരളത്തിലേക്ക്‌ വരാന്‍ ശ്രമിച്ചത്‌. കണ്ണൂരിലേക്ക്‌ എത്താന്‍ ശ്രമിച്ച ഒന്‍പത്‌ മാസം ഗര്‍ഭിണിയായ ഷിജിലക്കാണ്‌ മണിക്കുറുകളോളം അതിര്‍ത്തിയില്‍ കാത്തുകിടന്നതിന്‌ ശേഷം മടങ്ങി പോവേണ്ടി വന്നത്‌.

തലശേരി സ്വദേശിയായ ഷിജിലക്ക്‌ ആറ്‌ മണിക്കൂറാണ്‌ മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ അധികൃതരുടെ തീരുമാനം വരുന്നത്‌ വരെ കാത്തുകിടക്കേണ്ടി വന്നത്‌. കണ്ണൂര്‍ കളക്ടറേറ്റില്‍വ നിന്ന്‌ ചെക്ക്‌പോസ്‌റ്റ്‌ കടത്തി വിടാനുള്ള അനുമതി കത്ത്‌ അയച്ചു എന്നറിയിച്ചതിനെ തുടര്‍ന്നാണ്‌ മുത്തങ്ങ ചെക്ക്‌പോസറ്റില്‍ എത്തിയതെന്ന്‌ ഇവര്‍ പറയുന്നു.

എന്നാല്‍ കണ്ണൂര്‍ കളക്ടറേറ്റില്‍ നിന്ന്‌ അനുമതി കത്ത്‌ ലഭിച്ചിട്ടില്ലെന്ന്‌ ചെക്ക്‌പോസ്‌റ്റിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചെക്ക്‌പോസ്‌റ്റില്‍ വെച്ച്‌ മോശമായാണ്‌ ഉദ്യോഗസ്ഥര്‍ പെരുമാറിയത്‌ എന്ന്‌ ഷിജിലയും ഭര്‍ത്താവും ആരോപിക്കുന്നു. കര്‍ണാടക അധികൃതര്‍ നല്‍കിയ യാത്ര അനുമതി ഇവരുടെ കയ്യിലുണ്ടായിരുന്നു. ചെക്ക്‌പോസ്‌റ്റ്‌ കടത്തി വിടാതിരുന്നതോടെ ഇവര്‍ മൈസൂരിലെ ബന്ധുവീട്ടിലേക്ക്‌ മടങ്ങി.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്