കേരളം

'നാളെ മുതല്‍ ആറുമണിത്തള്ള് ഇല്ലേ?; ഇങ്ങനൊന്നും ഒരാളോട് ചെയ്യരുത് ന്റെ ഷാജീ'; പരിഹാസവുമായി ബല്‍റാം

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: കോവിഡ് അവലോകനയോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താ സമ്മേളനം നിര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് എംഎല്‍എ വിടി ബല്‍റാം. യ്യോ.. അപ്പോ നാളെ മുതല്‍ ആറുമണിത്തള്ള് ഇല്ലേ?. ഇങ്ങനൊന്നും ഒരാളോട് ചെയ്യരുത് ന്റെ ഷാജീയെന്ന് ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കോവിഡ് പ്രതിരോധ നടപടികള്‍ വിശദീകരിക്കാനായി  നടത്തുന്ന പ്രതിദിന വാര്‍ത്ത സമ്മേളനം നാളെ മുതല്‍ ഉണ്ടാവില്ല. ഇടവിട്ട ഏതെങ്കിലും ദിവസങ്ങളില്‍ മാത്രമായിരിക്കും ഇനി മാധ്യമങ്ങളെ കാണുകയെന്ന് പിണറായി തന്നെയാണ് വ്യക്തമാക്കിയത്. നാളെ മുതല്‍ നമുക്ക് ഇത്തരത്തില്‍ വൈകുന്നേരങ്ങളില്‍ കൂടിക്കാഴ്ച ഉണ്ടാവില്ല. ഇടവിട്ട എതെങ്കിലും ദിവസങ്ങളില്‍ മാത്രമായിരിക്കും ഇത്തരത്തില്‍ മാധ്യമങ്ങളെ കാണുക മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്താത്ത ദിവസങ്ങളില്‍ ആരോഗ്യ മന്ത്രിയുടെ ഓഫീസാണ് വാര്‍ത്താക്കുറിപ്പിലൂടെ കോവിഡ് രോഗ വ്യാപനം സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ

50 സിക്‌സര്‍; ആയിരം റണ്‍സ്; നേട്ടവുമായി റിയാന്‍ പരാഗ്

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം