കേരളം

ഒറ്റപ്പാലത്ത് ലോക്ക്ഡൗണ്‍ ലംഘിച്ച് കാവില്‍ ഉത്സവത്തിന് എത്തി; പതിനെട്ടുപേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് ലോക്ക്ഡൗണ്‍ ലംഘിച്ച് കാവില്‍ ദര്‍ശനത്തിന് എത്തിയ പതിനെട്ടുപേര്‍ അറസ്റ്റില്‍. ചാത്തന്‍കണ്ടാര്‍ കാവില്‍ ഉത്സവത്തിന് എത്തിയവര്‍ക്ക് എതിരെയാണ് നടപടി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 26പേര്‍ക്ക് എതിരെ കേസെടുത്തു.

ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ക്ഷേത്രങ്ങളില്‍ ഉത്സവങ്ങളും മറ്റും ചടങ്ങുകള്‍ മാത്രമായി നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ആള്‍ക്കൂട്ടം കൂടുന്നത് നിരോധിച്ച സാഹചര്യത്തില്‍ തൃശൂര്‍ പൂരം അടക്കമുള്ള ഉത്സവങ്ങള്‍ റദ്ദാക്കിയിരുന്നു.ഇതിനിടെയാണ് വിലക്ക് മറികടന്ന് ചാത്തന്‍കണ്ടാര്‍ കാവില്‍ ആളുകള്‍ ഒത്തുകൂടിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ