കേരളം

കെ എം ഷാജിക്ക് എതിരെ വിജിലന്‍സ് അന്വേഷണം; സര്‍ക്കാര്‍ അനുമതി നല്‍കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജിക്ക് എതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി. 2017ല്‍ അഴീക്കോട് ഒരു സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗം അനുവദിക്കാനായി പണം വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. 25 ലക്ഷം രൂപ കൈപ്പറ്റി എന്നാണ് പരാതി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭനാണ് പരാതി നല്‍കിയിരുന്നത്. 

ഹയര്‍ സെക്കന്ററി വിഭാഗം അനുവദിക്കാനായി മുസ്ലിം ലീഗിന്റെ പൂതപ്പാറ കമ്മിറ്റി  25 ലക്ഷം രൂപ സ്‌കൂള്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍  കെ എം ഷാജി ഇടപെട്ട് പണം വാങ്ങി എന്നാണ് ആരോപണം. ഈ വിഷയത്തില്‍ ലീഗിന്റെ പ്രാദേശിക നേതൃത്വം തന്നെ ഷാജിക്ക് എതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. 

പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ്, പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. നിയമസഭ സ്പീക്കറോടും സര്‍ക്കാരിനോടും കേസില്‍ തുടരന്വേഷണത്തിന് അനുമതി തേടിയിരുന്നു. സര്‍ക്കാര്‍ അനുമതി ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ഉടനെ അന്വേഷണം ആരംഭിച്ചിരുന്നു. 

കെ എം ഷാജി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എതിരെ മുഖ്യമന്ത്രി രൂക്ഷഭാഷയില്‍ മറുപടി നല്‍കിയതിന് പിന്നാലെയാണ് വിജിലന്‍സ് അന്വേഷണം വരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്