കേരളം

കേന്ദ്രം അനുവദിച്ച അഞ്ച് കിലോ റേഷൻ തിങ്കളാഴ്ച മുതൽ ലഭിക്കും; ക്രമീകരണം ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച സൗജന്യ റേഷന്‍ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും. മഞ്ഞ കാര്‍ഡുകാര്‍ക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും പിങ്ക് കാര്‍ഡുകാര്‍ക്ക് ബുധനാഴ്ച മുതലുമാണ് വിതരണം. 30 വരെ അരി ലഭിക്കും. 

മഞ്ഞ, പിങ്ക് കാര്‍ഡുകളിലെ ഓരോ അംഗത്തിനും അഞ്ച് കിലോ അരി വീതം ലഭിക്കും. പിങ്ക് കാര്‍ഡുകാര്‍ക്ക് ബുധനാഴ്ച മുതല്‍ സൗജന്യ ഭക്ഷ്യ കിറ്റും റേഷന്‍ കടകളില്‍ നിന്ന് വാങ്ങാം. 

കാര്‍ഡ് നമ്പരിന്റ അവസാന അക്കം ഒന്ന് വരുന്നവര്‍ക്ക് ആദ്യ ദിവസവും മറ്റ് നമ്പരുകള്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളിലും കിറ്റ് കിട്ടും. സ്വന്തം റേഷന്‍ കടയില്‍ നിന്ന് കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് വാര്‍ഡ് മെമ്പര്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഹാജരാക്കി താമസിക്കുന്ന സ്ഥലത്തെ കടയില്‍ നിന്ന് കിറ്റ് വാങ്ങാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി