കേരളം

കോണ്‍ഗ്രസ്‌ നേതാവിന്‌ ബിജെപിയിലും ഭാരവാഹിത്വം; ദ്വയാംഗത്വത്തില്‍ വിവാദം

സമകാലിക മലയാളം ഡെസ്ക്


കൊല്ലം: ബിജെപിയുടെ നിയോജക മണ്ഡലം ഭാരവാഹിക്ക്‌ കോണ്‍ഗ്രസിലും ഭാരവാഹിത്വം. ബിജെപിയുടെ ചാത്തന്നൂര്‍ നിയോജക മണ്ഡലം വൈസ്‌ പ്രസിഡന്റായി ഒരു മാസം മുന്‍പ്‌ ചുമതലയേറ്റ സുഗതന്‍ പറമ്പലിന്റെ ദ്വയാംഗത്വമാണ്‌ വിവാദമാവുന്നത്‌.

കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസിയിലും സുഗതന്‍ പറമ്പല്‍ അംഗമാണ്‌. പ്രാദേശിക കോണ്‍ഗ്രസ്‌ നേതാവായിരുന്നു ഇയാള്‍ ആദ്യം. ബിജെപി അനുഭാവിയായി മാറിയതോടെ ഭാരവാഹിത്വം നല്‍കി. മണ്ഡലം വൈസ്‌ പ്രസിഡന്റായി ചുമതലയേറ്റതിന്‌ ശേഷം നടന്ന നിയോജക മണ്ഡലം കമ്മിറ്റിയിലും ഇയാള്‍ പങ്കെടുത്തു,

കോണ്‍ഗ്രസില്‍ നിന്ന്‌ നാല്‌ വര്‍ഷം മുന്‍പ്‌ ബിജെപിയില്‍ എത്തിയ ബി ബി ഗോപകുമാറിന്റെ സ്വാധീനത്തിലാണ്‌ സുഗതനെ മണ്ഡലം വൈസ്‌ പ്രസിഡന്റായി നാമനിര്‍ദേശം ചെയ്‌തത്‌. പക്ഷേ സുഗതനെ കോണ്‍ഗ്രസ്‌ ഐഎന്‍ടിയുസി മേഖല പ്രസിഡന്റ്‌, ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ എക്‌സിക്യൂട്ടീവ്‌ അംഗം എന്നീ ചുമതലകളില്‍ നിന്ന്‌ പുറത്താക്കിയിട്ടില്ല. സുഗതന്‍ ഈ ചുമതലകളില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ സുഗതന്റെ വീട്ടില്‍ ബിജെപി പ്രാദേശിക നേതാക്കള്‍ എത്തിയപ്പോള്‍ ഇയാളുടെ വീട്ടില്‍ ഐഎന്‍ടിയുസി കമ്മിറ്റി നടക്കുകയായിരുന്നു. ഇതോടെ ഇരു വിഭാഗവും തമ്മില്‍ ചെറിയ തര്‍ക്കത്തിലേക്കും കാര്യങ്ങളെത്തി. പ്രാദേശിക കോണ്‍ഗ്രസ്‌ നേതാവിനെ നിയോജക മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ ആക്കിയതില്‍ ബിജെപി നേതൃത്വത്തിന്‌ പരാതി നല്‍കിയിട്ടുണ്ട്‌. താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്ന്‌ സുഗതന്‍ പറഞ്ഞു. എന്നാല്‍ ബിജെപിയില്‍ ചേര്‍ന്നത്‌ മുതല്‍ സുഗതന്‌ കോണ്‍ഗ്രസുമായി ബന്ധമില്ലെന്നാണ്‌ ഡിസിസി പ്രസിഡന്റ്‌ ബിന്ദു കൃഷ്‌ണ പറഞ്ഞത്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്