കേരളം

ധാരാവിയില്‍ കോവിഡ് ബാധിതര്‍ 100 കടന്നു;  മരണം പത്തായി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ധാരാവിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 100 കടന്നു. 15 പേര്‍ക്കുകൂടി വെള്ളിയാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണിത്. ധാരാവിയില്‍ നിലവില്‍ 101  പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു.

അതിനിടെ, കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന 62 വയസുള്ള ധാരാവി സ്വദേശി വെള്ളിയാഴ്ച മരിച്ചു. ഇതോടെ ധാരാവിയില്‍ കോവിഡ്  19  ബാധിച്ച് മരിച്ചവരുടെയെണ്ണം പത്തായി.

ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമാണ് ധാരാവി. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് സാമൂഹ്യ അകലം പാലിക്കല്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തതും ജനങ്ങളുടെ മോശം സാമ്പത്തിക നിലയും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കടുത്ത വെല്ലുവിളി  ഉയര്‍ത്തുന്നുണ്ട്.

രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. 3236 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 34 പേര്‍ക്ക് വെള്ളിയാഴ്ച മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്