കേരളം

പക വീട്ടലെന്ന ഷാജിയുടെ ആരോപണം വസ്തുതാ വിരുദ്ധം; സര്‍ക്കാര്‍ നടപടികള്‍ നേരത്തെ തുടങ്ങിയത്, രേഖകള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗം അനുവദിക്കാനായി 25 വക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ കെ എം ഷാജി എംഎല്‍എയ്ക്ക് എതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കിയത് മാര്‍ച്ച് പതിമൂന്നാം തീയതി. ഇത് വ്യക്തമാക്കുന്ന നിയമസഭ രേഖകള്‍ പുറത്തുവന്നു. 

അഴിമതി നിരോധ നിയമത്തിലെ സെക്ഷന്‍ 17(എ) പ്രകാരം 13.3.2020നാണ് സ്പീക്കര്‍ അനുമതി നല്‍കിയത്. മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് എതിരെയാണ് കേസ് എടുത്തത് എന്നായിരുന്നു ഷാജിയുടെ പ്രതികരണം. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിന് അനുമതി തേടി 05/10/2018 ല്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ സര്‍ക്കാരിന് കത്ത് നല്‍കി. 19/11/2019 ലാണ് നിയമസഭാ സെക്രട്ടറിക്ക് കേസ് എടുക്കാന്‍ അനുമതി തേടിക്കൊണ്ടുള്ള വിജിലന്‍സിന്റെ കത്ത് ലഭിക്കുന്നത്. 13/03/2020 ല്‍ സ്പീക്കറുടെ അനുമതി കിട്ടി. 16/03/2020 ല്‍ നിയമസഭാ സെക്രട്ടറിയുടെ അനുമതിയും ലഭിച്ചു. ഇതിന് കൃത്യം ഒരുമാസത്തിന് ശേഷമാണ് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഏപ്രില്‍ 14നാണ് മുഖ്യമന്ത്രിക്ക് എതിരെ കെ എം ഷാജി ഫെയ്‌സ്ബുക്ക് പോസ്റ്റിടുന്നത്. ഇതിന് പിറ്റേ ദിവസം മുഖ്യമന്ത്രി മറുപടി നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്