കേരളം

പിണറായി ഉത്തരംമുട്ടുമ്പോൾ കൊഞ്ഞനംകുത്തുന്നു; സ്പ്രിം​ഗ്ളർ കരാർ ഒരു വകുപ്പും അറിയാതെ; ഉമ്മൻചാണ്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്പ്രിംഗ്‌ളർ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കോവിഡ് പ്രതിരോധത്തിന് എന്ന പേരിൽ നാട്ടിലെ സുപ്രധാനമായ ആരോഗ്യ വിവരങ്ങളാണ് വിദേശ കമ്പനിക്ക് കൈമാറാൻ ഒരുങ്ങുന്നത്. സ്പ്രിംഗ്‌ളർ ഇടപാടിൽ സർവത്ര ദുരൂഹതയാണ്. വിദേശ നിയമത്തെ അടിസ്ഥാനമാക്കി ഒരു സംസ്ഥാനത്തിന് കരാർ ഉണ്ടാക്കാനാകുമോ എന്ന് ഉമ്മൻചാണ്ടി ചോദിച്ചു. 

ബന്ധപ്പെട്ട ഒരു  വകുപ്പും കരാർ കണ്ടിട്ടില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിക്കുമ്പോൾ ഇത് സംബന്ധിച്ച് ഫയൽ ഒന്നും സർക്കിരിന്റെ കയ്യിലില്ലെന്നത് ദുരൂഹത കൂട്ടുകയാണ്. ഒരു വകുപ്പും അറിയാതെയാണ് കരാർ. ഇതെ കുറിച്ച് മുഖ്യമന്ത്രിയുടെ മറുപടി ജനങ്ങൾക്ക് ബോധ്യമായിട്ടില്ല. സംശയങ്ങൾ എല്ലാം ബാക്കിയാണ്. ഉത്തരം മുട്ടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കൊഞ്ഞനം കുത്തുകയാണെന്നും ഉമ്മൻചാണ്ടി ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്