കേരളം

വയനാട്ടില്‍ പൂച്ചകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവം; ഫിലൈന്‍ പാര്‍വോ വൈറസ് എന്ന് നിഗമനം

സമകാലിക മലയാളം ഡെസ്ക്

മാനന്തവാടി: വയനാട്ടില്‍ പൂച്ചകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവത്തില്‍ മരണ കാരണം ഫിലൈന്‍ പാര്‍വോ വൈറസ് ആണെന്ന് നിഗമനം. നിലവില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൂച്ചകള്‍ കൂട്ടത്തോടെ ചത്തത് വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു. മാനന്തവാടി കണിയാരം, കുഴിനിലം പ്രദേശങ്ങളിലാണ് നിരവധി പൂച്ചകള്‍ ചത്തത്.

കണിയാരം ലക്ഷംവീട് പ്രദേശത്ത് ഒരാഴ്ച്ചക്കിടെ എട്ട് പൂച്ചകളും കുഴിനിലത്ത് മൂന്ന് പൂച്ചകളുമാണ് ചത്തത്. നേരത്തെ ജില്ലയില്‍ കുരങ്ങുകള്‍ ചത്തത് ആശങ്ക വര്‍ധിപ്പിച്ചിരുന്നു. കുരങ്ങുപനിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു