കേരളം

പാഴ്സൽ അയക്കാം; ഓഖ- തിരുവനന്തപുരം ട്രെയിൻ നാളെ പുറപ്പെടും 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  ഗുജറാത്തിലെ ഓഖയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും പാഴ്സൽ സർവീസ് നടത്താൻ ട്രെയിൻ സർവീസ് ഷെഡ്യൂള്‍ ചെയ്തു. മംഗളൂരു, ഗോവ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പാഴ്സൽ അയക്കേണ്ടവർക്ക് ഈ  അവസരം പ്രയോജനപ്പെടുത്താം. ഒറ്റ സർവീസാണ് ഇപ്പോൾ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. 

നാളെ ഉച്ചയ്ക്ക് ഒരുമണിയോടെ പുറപ്പെടുന്ന ട്രെയിൻ  22ന് ഉച്ചയ്ക്ക് 12മണിക്ക് തിരുവനന്തപുരത്ത് എത്തും. 22-ാം തിയതി രാത്രി 11 മണിക്കാണ് തിരുവനന്തപുരത്തുനിന്ന് ട്രെയിൻ തിരികേപോകുന്നത്.  22ന് ഉച്ചയ്ക്ക് 12നു തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം നോര്‍ത്ത്, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂര്‍ എന്നീ സ്റ്റേഷനുകളിലാണ് ട്രെയിനിന് കേരളത്തിൽ സ്റ്റോപ്പുള്ളത്.

മംഗളൂരു, മഡ്ഗാവ്, പനവേൽ, സൂറത്ത്, അഹമ്മദാബാദ് തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലും ട്രെയിൻ നിർത്തും. അഞ്ചു പാഴ്സൽ വാനുകളും ഒരു എസ്എൽആർ കോച്ചുമാണ് ഉള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്