കേരളം

പ്രവാസികളുടെ കൂട്ടത്തോടെയുള്ള വരവ്; സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ സര്‍ക്കാര്‍;  നെടുമ്പാശ്ശേരിയില്‍ നാളെ മോക്ഡ്രില്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നാളെ മോക്ഡ്രില്‍ നടത്താന്‍ തീരുമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് വരാനിരിക്കുന്ന പ്രവാസികളെ കൊണ്ടുവരുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് മോക്ഡ്രില്‍. പ്രവാസികള്‍ കൂട്ടത്തോടെ എത്തിയാല്‍ സ്വീകരിക്കേണ്ട സുരക്ഷാ മാര്‍ഗങ്ങളും സ്‌ക്രീനിങ്ങും നാളത്തെ മോക്ഡ്രില്ലില്‍ വിശദീകരിക്കും. 

നേരത്തെ, പ്രവാസികളെ നാട്ടിലത്താന്‍ സംസ്ഥാനം തയ്യാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രവാസികളെ കൊണ്ടുവരുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകിരിച്ചിട്ടില്ല. 

കേരളത്തെ മാത്രം പ്രത്യേതം പരിഗണിക്കാനാവില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ക്വാറന്റൈന്‍ സംവിധാനങ്ങള്‍ ഒരുക്കാതെ പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ