കേരളം

എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ മെയ്‌ രണ്ടാം വാരം ആരംഭിച്ചേക്കും; പൊതുവിദ്യാഭ്യാസ വകുപ്പ്‌ മുന്നൊരുക്കം തുടങ്ങി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: മെയ്‌ മൂന്നിന്‌ കേന്ദ്ര സര്‍ക്കാര്‍ ലോക്ക്‌ഡൗണ്‍ പിന്‍വലിക്കുകയാണ്‌ എങ്കില്‍ മെയ്‌ രണ്ടാം വാരത്തോടെ അവശേഷിക്കുന്ന എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ്‌. എന്നാല്‍, കോവിഡ്‌ 19 സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ സൂക്ഷ്‌മമായി നിരീക്ഷിച്ചതിന്‌ ശേഷമാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

മെയ്‌ എട്ടിനും, മെയ്‌ 11നും പരീക്ഷ ആരംഭിക്കാനുള്ള രണ്ട്‌ തിയതികളാണ്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ കണ്ടുവെച്ചിരിക്കുന്നത്‌. എസ്‌എസ്‌എല്‍സിക്ക്‌ മൂന്നും ഹയര്‍സെക്കന്ററിക്ക്‌ നാലും പരീക്ഷകളാണ്‌ ബാക്കിയുള്ളത്‌. ഇരു വിഭാഗത്തിലേയും പരീക്ഷകള്‍ ഒന്നിച്ചാണ്‌ ഇത്തവണ നടത്തിയത്‌. എന്നാല്‍ അവശേഷിക്കുന്ന പരീക്ഷകള്‍ ഒരുമിച്ചിരുത്തി നടത്തേണ്ടതില്ലെന്നാണ്‌ ധാരണ.

എട്ടിന്‌ പരീക്ഷ ആരംഭിക്കാനായില്ലെങ്കില്‍ മെയ്‌ 11 മുതല്‍ 14 വരെ നടത്താനാണ്‌ നീക്കം. പരീക്ഷ തിയതി, അധ്യാപക പരിശീലനം എന്നിവയെ കുറിച്ചുള്ള ശുപാര്‍ശകള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ക്യുഐപി യോഗം ചൊവ്വാഴ്‌ ചേരും. ലോക്ക്‌ഡൗണിന്‌ ഇളവ്‌ ലഭിച്ച ജില്ലകളില്‍ പാഠപുസ്‌തകങ്ങള്‍ എത്തിക്കുന്നത്‌ സംബന്ധിച്ച്‌ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യും.

ഒന്ന്‌ മുതല്‍ എട്ട്‌ വരെയുള്ള ക്ലാസുകളിലെ മുഴുവന്‍ പേര്‍ക്കും അടുത്ത ക്ലാസിലേക്ക്‌ സ്ഥാനക്കയറ്റം നല്‍കാന്‍ തീരുമാനമായി. ഒന്‍പതാം ക്ലാസില്‍ അവശേഷിക്കുന്ന പരീക്ഷ നടത്തില്ല. അതിന്‌ പകരം പാദ, അര്‍ധ വാര്‍ഷിക പരീക്ഷകളുടെ മാര്‍ക്കുകള്‍ താരതമ്യം ചെയ്‌ത്‌ വാര്‍ഷിക പരീക്ഷക്ക്‌ മാര്‍ക്ക്‌ അനുവദിക്കും.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു